Chandranilekkoru Vazhi songs and lyrics
Top Ten Lyrics
Thiruvaay Thurannu [Sreepaal Kadalil] Lyrics
Writer :
Singer :
thiruvaay thurannu eerezhu lokavum
darshanam nalkiya guruvaayooril vaazhunna
sakshaal shree jagannaatha paadam thozhunnen
shree paalkkadalil pallikollum
pathmanaabha thuyilunaroo
aalilayil mayililaadum unnikrishnaa unaruka
ambaadikkannaa naru venna kavarnna krishnaa
aananda nrithamaadaan azhakaale unaruka
ponnodakkuzhalumaay kingini kettikkondum
maamayil peeli choodi maadhavaa unarunaroo
kaaliya marddanathaal kaalimayakattiya
kunnu kudayaay kaatha karvarnnaa thuyilunaroo
pallivilakkil ney pakarunne
kanaka ratna thiriyumittu
paar shankhile kanneeraale
mathiyunarthuka bhagavaane
palliyara vaathil thurannithayya
varunnallo nallammaa
nellaayum vithaayum koritharunnamma
uppu mulaku manjalu maangaa
puthumurathil vechukonde
chempaakkum thalir vettilayum
adiyangalkkekunnu
nammude adiyan.........
തിരുവായ് തുറന്നു ഈരേഴു ലോകവും
ദര്‍ശനം നല്‍കിയ ഗുരുവായൂരില്‍ വാഴുന്ന
സാക്ഷാല്‍ ശ്രീ ജഗന്നാഥ പാദം തൊഴുന്നേന്‍.....
ശ്രീപാല്‍ക്കടലില്‍ പള്ളികൊള്ളും
പത്മനാഭാ തുയിലുണരൂ
ആലിലയില്‍ മയിലിലാടും ഉണ്ണികൃഷ്ണാ ഉണരുക
അമ്പാടിക്കണ്ണാ നറു വെണ്ണ കവര്‍ന്ന കൃഷ്ണാ
ആനന്ദ നൃത്തമാടാന്‍ അഴകാലെ ഉണരുക
പൊന്നോടക്കുഴലുമായ് കിങ്ങിണി കെട്ടിക്കൊണ്ടും
മാമയില്‍ പീലി ചൂടി മാധവാ ഉണരുണരൂ
കാളിയ മര്‍ദ്ദനത്താല്‍ കാളിമയകറ്റിയ
കുന്നു കുടയായ് കാത്ത കാര്‍വര്‍ണ്ണാ തുയിലുണരൂ
പള്ളിവിളക്കില്‍ നെയ് പകരുന്നേ
കനക രത്ന തിരിയുമിട്ടു
പാര്‍ ശംഖിലെ കണ്ണീരാലെ
മതിയുണര്‍ത്തുക ഭഗവാനേ
പള്ളിയറ വാതില്‍ തുറന്നിതയ്യാ
വരുന്നല്ലോ നല്ലമ്മാ
നെല്ലായും വിത്തായും കോരിത്തരുന്നമ്മ
ഉപ്പു മുളക് മഞ്ഞള് മാങ്ങാ
പുതു മുറത്തില്‍ വെച്ചുകൊണ്ടേ
ചെംപാക്കും തളിര്‍ വെറ്റിലയും
അടിയങ്ങള്‍ക്കേകുന്നു
നമ്മുടെ അടിയന്‍ .........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.